കശാപ്പിന്​ കന്നുകാലികളെ വിൽക്കുന്നതിന്​ നിരോധനം വിജ്​ഞാപനത്തിന്​ സ്​റ്റേ ഇല്ല 

ന്യൂ​ഡ​ൽ​ഹി: ക​ശാ​പ്പി​നാ​യി ക​ന്നു​കാ​ലി​ക​ളെ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ നി​രോ​ധി​ച്ച്​ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വി​ജ്​​ഞാ​പ​ന​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ചു. അ​തേ​സ​മ​യം, വി​ജ്ഞാ​പ​നം സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന  ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, സ​ഞ്​​ജ​യ്​ കി​ഷ​ൻ കൗ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​വ​ധി​ക്കാ​ല ബെ​ഞ്ച്​ ത​ള്ളി.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​റെ പ്ര​തി​ഷേ​ധം ക്ഷ​ണി​ച്ചു​വ​രു​ത്തി​യ വ​നം-​പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​​​െൻറ വി​ജ്​​ഞാ​പ​ന​ത്തി​നെ​തി​രെ ഒാ​ൾ ഇ​ന്ത്യ ജം​ഇ​യ്യ​തു​ൽ ഖു​റൈ​ശി ആ​ക്​​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും ​ൈഹ​ദ​രാ​ബാ​ദി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ ഫ​ഹീം ഖു​റൈ​ശി​യാ​ണ്​  സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

വി​ജ്​​ഞാ​പ​നം വി​വേ​ച​ന​പ​ര​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്നും  രാ​ജ്യ​ത്തെ  ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​റ​ച്ചി​വ്യ​വ​സാ​യ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും  ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, വി​ജ്​​ഞാ​പ​ന​ത്തി​ന​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ വാ​ദി​ക്കു​ന്ന​തെ​ന്നും ക​ന്നു​കാ​ലി വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല വ്യ​വ​സ്​​ഥ​ക​ൾ കൊ​ണ്ടു​വ​രാ​ൻ മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ദി​ച്ചു. ഇ​തേ​തു​ട​ർ​ന്ന്​ നോ​ട്ടീ​സി​ന്​ സ​ർ​ക്കാ​ർ ര​ണ്ടാ​ഴ്​​ച​ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. 

അ​തേ​സ​മ​യം, വി​ജ്​​ഞാ​പ​നം സു​പ്രീം​കോ​ട​തി സ്​​റ്റേ ചെ​യ്യാ​തി​രു​ന്ന​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്നും കേ​ന്ദ്ര വ​നം-​പ​രി​സ്​​ഥി​തി മ​ന്ത്രി ഡോ. ​ഹ​ർ​ഷ്​ വ​ർ​ധ​ൻ പ്ര​തി​ക​രി​ച്ചു.  മ​ദ്രാ​സ്​ ഹൈ​കോ​ട​തി ബെ​ഞ്ച്​ വി​ജ്​​ഞാ​പ​നം സ്​​റ്റേ ചെ​യ്​​ത​തി​ന്​ പി​റ​കെ​യാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ സ്​​േ​റ്റ വി​സ​മ്മ​തം.

Tags:    
News Summary - SC Declines to Stay New Cattle Slaughter Rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.