സ്വകാര്യത: ഫേസ്​ബുക്കും വാട്​സ്​ ആപും സത്യവാങ്മൂലം സമർപ്പിക്കണമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: ഉപയോക്​തക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന്​ ഫേസ്​ബുക്കിനും വാട്​സ്​ ആപിനും സുപ്രീംകോടതി നിർദേശം. നാലാഴ്​ചക്കകം ഇതുസംബന്ധിച്ച സത്യവാങ്​മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്​. മൂന്നാമതൊരു വ്യക്​തിക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങൾ കൈമാറില്ലെന്നതാണ്​ സത്യവാങ്​മൂലത്തിൽ വ്യക്​തമാക്കേണ്ടത്​.

സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടന ബെഞ്ച്​ സ്വകാര്യത മൗലികവകാശമാക്കിയുള്ള ഉത്തരവ് നേരത്തെ​ പുറ​പ്പെടുവിച്ചിരുന്നു. ഇതോടെയാണ്​ ഫേസ്​ബുക്ക്​, വാട്​സ്​ ആപ് പോലുള്ള സാമൂഹിക മാധ്യമങ്ങൾക്കും ഉപയോക്​താക്കളുടെ വിവരങ്ങൾ സംരക്ഷിക്കേണ്ടത്​ നിയമപരമായ ഉത്തരവാദിത്വമായി മാറി. 

വാട്​സ്​ ആപ്​ ഫേസ്​ബുക്കിന്​ ഉപയോക്​താക്കളുടെ വ്യക്​തിഗത വിവരങ്ങൾ കൈമാറുന്നുവെന്ന്​ ആരോപിച്ച്​ രണ്ട്​ വിദ്യാർഥികൾ നേരത്തെ ഹരജി നൽകിയിരുന്നു. നിലവിൽ ഇത്തരം വിവരങ്ങളുടെ സംരക്ഷണത്തിനായി വിരമിച്ച സുപ്രീംകോടതി ജഡ്​ജി ശ്രീകൃഷ്​ണ​​െൻറ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്​.

Tags:    
News Summary - SC Directs WhatsApp, Facebook to File Affidavit Assuring Consumer Data Won't Be Transferred-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.