മുസ്‌ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണം; ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന ഹിന്ദു മഹാസഭ കേരള ഘടകത്തിന്‍റെ ആവശ്യം സുപ്രീംക ോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി. ആവശ്യവുമായി മുസ്ലീം സ്ത്രീകൾ വരട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ ഹൈകോടതിയും ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ദെത്താത്രേയ സായ് സ്വരൂപ് നാഥ് ആണ് ഹരജി സമര്‍പ്പിച്ചത്.

പര്‍ദ്ദ നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീംകോടതി തള്ളി. മുസ്ലിം പള്ളികളില്‍‌ പരമ്പരാഗത ആചാരമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന് തെളിയിക്കാന്‍ ഹരജിക്കാരനായില്ലെന്ന് നേരത്തെ ഹൈകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. മുസ്ലീം സ്ത്രീകൾക്ക് വേണ്ടി കോടതിയെ സമീപിക്കാൻ അഖില ഭാരത ഹിന്ദു മഹാസഭക്ക് അവകാശമില്ലെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - SC Dismisses Hindu Mahasabha Plea on Mosque Entry-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.