അർണബിന്‍റെ ഇടക്കാല സംരക്ഷണം സുപ്രീംകോടതി നീട്ടി

ന്യൂഡൽഹി: മതവിദ്വേഷ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നൽകിയ ഇടക്കാല സംരക്ഷണം ദീർഘിപ്പിച്ചു. അർണബിനെതിരായ എഫ്.ഐ.ആറിൻമേലുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹരജിയിൽ തീർപ്പാകുന്നത് വരെയാണ് ഇടക്കാല സംരക്ഷണം നീട്ടിയിരിക്കുന്നത്.

 

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി നടപടികൾ. മാധ്യമപ്രവർത്തകനെതിരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നീക്കമാണിതെന്ന് അർണബിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചു.

പാൽഘർ ആൾകൂട്ടക്കൊലയെക്കുറിച്ചും ബാന്ദ്രയിലെ പ്രതിഷേധത്തെക്കുറിച്ചും ടി.വി പരിപാടിയിൽ അർണബ് നടത്തിയ പരാമർശങ്ങളിലാണ് കേസെടുത്തത്.

അതേസമയം, അര്‍ണബ് ഗോസ്വാമി പൊലീസിനെ വിരട്ടുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. സുപ്രീംകോടതി നല്‍കിയ ഇടക്കാല സംരക്ഷണം അര്‍ണബ് ദുരുപയോഗം ചെയ്യുകയാണെന്നും മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Tags:    
News Summary - SC Extends Protection for Arnab-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.