ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ ഒളിവില്‍ പോയ യു.പി മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവിലുറച്ച് സുപ്രീംകോടതി.
യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ ഫെബ്രുവരി 17നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
മാനഭംഗത്തിനിരയായ യുവതി പൊതുതാല്‍പര്യ ഹരജി നല്‍കുകയായിരുന്നു. ഇതിനെതിരെ പ്രജാപതി സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളി. അറസ്റ്റ് തടയണമെന്നും തെറ്റായ ആരോപണമാണ് ഉയര്‍ത്തിയതെന്നുമായിരുന്നു പ്രജാപതിയുടെ വാദം. പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ മാത്രമാണ് കഴിഞ്ഞ ഉത്തവരവില്‍ നിര്‍ദേശിച്ചതെന്നും ഇതിന് രാഷ്ട്രീയ നിറം നല്‍കിയ മന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊലീസ് അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
2014ലും 2016ലുമാണ് മാനഭംഗമുണ്ടായത്. മന്ത്രിയെ അഖിലേഷ് യാദവ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തത് വിവാദമായിരുന്നു.അമത്തേിയില്‍ എസ്.പി സ്ഥാനാര്‍ഥിയാണ് പ്രജാപതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.