ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്താനുള്ള കേന്ദ്ര തീരുമാനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികളിൽ ജനുവരി 31ന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി. കേന്ദ്ര തീരുമാനം ചോദ്യംചെയ്ത് രണ്ട് അഭയാർഥികൾ സമർപ്പിച്ച ഹരജികളും ഇതിൽ ഉൾപ്പെടും. അതിനു മുന്നോടിയായി ആരെങ്കിലും കേസിൽ കക്ഷിചേരാൻ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു.
രാജ്യത്തുള്ള 40,000 റോഹിങ്ക്യകളെ നാടുകടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ റോഹിങ്ക്യകളായ മുഹമ്മദ് സലീമുല്ല, മുഹമ്മദ് ശാകിർ എന്നിവർ ആണ് കോടതിയെ സമീപിച്ചത്. ഇതേ വിഷയത്തിൽ മുൻ ആർ.എസ്.എസ് സൈദ്ധാന്തികൻ കെ.എൻ. ഗോവിന്ദാചാര്യ, സി.പി.എം യുവജനസംഘടനയായ ഡി.വൈ.എഫ്.െഎ എന്നിവരുടേതടക്കം നിരവധി ഹരജികൾ വേറെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.