???? ?????

വിദ്വേഷ പ്രസംഗം: കപിൽ മിശ്രക്കെതിരായ ഹരജികളിൽ സുപ്രീംകോടതി ബുധനാഴ്​ച വാദം കേൾക്കും

ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിന്​ കാരണമായ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവ്​ കപിൽ മിശ്രക്കെതിരായ ഹരജികളിൽ ബുധനാഴ്​ച വാദം കേൾക്കാമെന്ന്​​ സുപ്രീംകോടതി.
കപിൽ മിശ്രക്കെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട്​ കലാപത്തിനിരയായവർ നൽകിയ ഹരജികളാണ്​ സുപ്രീംകോടതി പരിഗണിക്കുക.

കോടതികൾ സമാധാനം നിലനിർത്തുന്നതിനാണ്​ പരിശ്രമിക്കുന്നതെന്നും എന്നാൽ കലാപം തടയാനല്ല, നിയന്ത്രിക്കാൻ മാത്രമേ കോടതിക്ക്​ കഴിയൂയെന്നും ചീഫ്​ ജസറ്റിസ്​ എസ്​.എ ബോബ്​ഡെ പറഞ്ഞു. കപിൽ മിശ്രക്കെതിരെയായ ഹരജികൾ ​ഡൽഹി ഹൈകോടതി പരിഗണിക്കുന്നുണ്ടെന്നും എന്നാൽ ​സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹരജികളിൽ മാർച്ച്​ നാലിന്​ വാദം കേൾക്കാമെന്നും ചീഫ്​ ജസ്​റ്റിസ്​ അറിയിച്ചു.

കപിൽ മിശ്രക്കെതിരെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ ഡൽഹി ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും നാലാഴ്​ചക്കകം വിവരങ്ങൾ അറിയിക്കണമെന്നുമാണ്​ കോടതി നിർദേശിച്ചത്.

Tags:    
News Summary - SC to hear on Wednesday plea seeking FIRs against BJP leaders over hate speeches - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.