വിവിപാറ്റ്​ എണ്ണുന്നതിൽ നിലപാട്​ അറിയിക്കണം; തെരഞ്ഞെടുപ്പ്​ കമ്മീഷന്​ സുപ്രീംകോടതി നോട്ടീസ്​

ന്യൂഡൽഹി:​ തെരഞ്ഞെടുപ്പിൽ വിവിപാറ്റ്​ എണ്ണണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ്​ കമ്മീഷന്​ നോട്ടീസ്​ അയച്ചു. വിഷയത്തിൽ കമ്മീഷ​​െൻറ നിലപാട്​ അറിയിക്കമെന്ന്​ ആവശ്യപ്പെട്ട കോടതി കേസ്​ വീണ്ടും പരിഗണിക്കാൻ മാർച്ച്​ 25 ലേക്ക്​ മാറ്റി.

21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ്​ ഹരജി നൽകിയത്​. ഇലക്​ട്രോണിക്​​ വോട്ടിങ്​ മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ 50 ശതമാനത്തിനെങ്കിലും വിവിപാറ്റ്​ എണ്ണണമെന്നാണ്​ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.

Tags:    
News Summary - SC notice to EC on plea by 21 oppn parties on VVPAT -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.