ന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത മണിപ്പൂർ ആക്ടിവിസ്റ്റിനെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി. മേയ് 13നാണ് 40കാരനായ എരൻഡ്രോ ലെയ്ചോമ്പവും 41കാരനായ കിശോരചന്ദ്ര വാങ്ഖേമും അറസ്റ്റിലാകുന്നത്.
'പശുവിന്‍റെ ചാണകമോ മൂത്രമോ കോവിഡ് ഭേദമാക്കില്ല' എന്നായിരുന്നു ഇരുവരുടെയും പോസ്റ്റ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് എസ്. തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മേയ് 13ന് മരിച്ചതിനെ തുടർന്നായിരുന്നു വിമർശനം.
മണിപ്പൂർ ബി.െജ.പി വൈസ് പ്രസിഡന്‍റ് ഉഷം ദേബൻ, ജനറൽ സെക്രട്ടറി പി. പ്രേമാനന്ദ മീട്ടെ എന്നിവരുടെ പരാതിയിലായിരുന്നു അറസ്റ്റ്. 'ഈ വ്യക്തിയെ ഒരു ദിവസം പോലും തടങ്കലിൽവെക്കാൻ കഴിയില്ല' ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
മണിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രദേശിക രാഷ്ട്രീയ പാർട്ടിയുടെ കൺവീനറാണ് ലെയ്ചോമ്പം.
2018ൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ചതിന് കിശോരചന്ദ്ര വാങ്ഖേം അറസ്റ്റിലായിരുന്നു. 2019 ഏപ്രിലിലാണ് പിന്നീട് ഇദ്ദേഹം ജയിൽ മോചിതനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.