ന്യൂഡൽഹി: അലഹബാദ് ഹൈകോടതി വളപ്പിലെ മുസ്ലിം പള്ളിയുടെ കാര്യത്തിൽ നിലവിലെ സ്ഥ ിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിഷയത്തിൽ വഖഫ് ബോർഡ് സമർപ്പിച്ച ഹരജി യിൽ പ്രതികരണം ആവശ്യപ്പെട്ട് യു.പി സർക്കാർ, അലഹബാദ് ഹൈകോടതി രജിസ്ട്രാർ ജനറൽ എന്നിവർക്ക് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ െബഞ്ച് നോട്ടീസ് അയച്ചു.
മൂന്നു മാസത്തിനകം വളപ്പിനു പുറത്തേക്ക് പള്ളി മാറ്റിസ്ഥാപിക്കണമെന്ന് 2017 നവംബർ എട്ടിന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോർഡിനുവേണ്ടി ഹാജരായി. ഉത്തർപ്രദേശ് സർക്കാറിനോട് ഇൗ പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ നേരേത്ത കോടതി ആവശ്യപ്പെട്ടതാണെന്നും എന്നിട്ടും ഒന്നും ചെയ്തില്ലെന്നും സിബൽ കോടതിയെ അറിയിച്ചു.
പള്ളിയുടെ ഇപ്പോഴത്തെ സ്ഥിതി നിലനിർത്താൻ കോടതി ഉത്തരവിടണമെന്ന ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിനായി പള്ളി അവിടെനിന്ന് മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധെപ്പട്ട അഭിപ്രായങ്ങൾ തേടണമെന്ന് യു.പി സർക്കാറിെൻറ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.