ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി കർണാടകയിലെ ബിദറിലെ സ്കൂളിൽ അവതരിപ്പിച്ച നാടകത്തി െൻറ പേരിൽ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളി. പൗരത്വഭ േദഗതി നിയമത്തെ വിമർശിക്കുന്ന നാടകത്തിെൻറ പേരിൽ സ്കൂൾ പ്രിൻസിപ്പൽ, വിദ്യാർത്ഥിയുടെ മാതാവ് എന്നിവരെയാണ് കർണാടക സർക്കാർ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
അനാവശ്യമായി ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നും രാജ്യദ്രോഹ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ മാർഗ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സാമൂഹിക പ്രവർത്തക യോഗിത ഭയാന, അഭിഭാഷകൻ ഉത്സവ് സിങ് ബയിൻസ് മുഖേന പൊതു താൽപര്യ ഹരജി നൽകിയത്. ജസ്റ്റിസ് എ.എം ഖാൻവിൽകാർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
എന്തിനാണ് രാജ്യദ്രോഹക്കേസ് ചുമത്തിയതെന്ന് കേസിൽ പ്രതികളായവർക്ക് ഇപ്പോഴുമറിയില്ലെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടി. ചൈൽഡ് വെൽഫയർ ഒാഫിസറുടെ സാന്നിധ്യമില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് പൊലീസ് കുട്ടികളെ വരെ ചോദ്യ ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. സ്കൂൾ മാനേജ്മെൻറിനെതിരെയും കേസ് ചുമത്തിയിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ടവരെ കേൾക്കാമെന്നും മറ്റു ആവശ്യങ്ങൾ അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.