ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. 58 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് പേർ സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. സംഭവം ഗുരുതരമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചുഡ് ഉൾപ്പെടുന്ന മൂന്നാംഗ ബെഞ്ച് ജാമ്യം നിഷേധിക്കുകയായിരുന്നു.
2002 ഫെബ്രുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഗോധ്ര റെയിൽവേ സ്റ്റേഷനിൽ വച്ച് സബർമതി എക്‌സ്പ്രസിന്റെ കോച്ചിന് തീയിട്ടത്തോടെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സംഭവത്തിൽ 2011ൽ പ്രാദേശിക കോടതി 31 പ്രതികളെ ശിക്ഷിക്കുകയും 63 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. നിലവിൽ ജാമ്യപേക്ഷ സമർപ്പിച്ച മൂന്നു പേരും കോച്ചിന് കല്ലെറിയുക മാത്രമല്ല ചെയ്തതെന്ന് മറിച് കോച്ചിനുള്ളിൽ അകപ്പെട്ടവരെ പുറത്തുകടക്കാതിരിക്കാൻ തടഞ്ഞുവെക്കുകയും കൂടുതൽ മണ്ണെണ്ണ എറിയുകയും ചെയ്തവരുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് പറഞ്ഞു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പ്രതികൾക്ക് 17 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.