ന്യൂഡൽഹി: മുത്തലാഖിെൻറ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നിരസിച്ചു. ഇതേ വിഷയത്തിലുള്ള കേസ് പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഹരജി പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഗുരുദാസ് മിത്ര എന്നയാളാണ് ഹരജിക്കാരൻ. നിലവിലുള്ള ഹരജിയിലെ തീർപ്പ് പുതിയ ഹരജിയിലെ ആവശ്യം പൂർത്തീകരിക്കുന്നതാവുമെന്നും േകാടതി പറഞ്ഞു.
അതേസമയം, മുത്തലാഖ് നിയമവിരുദ്ധവും മുസ്ലിം സ്ത്രീകൾക്കുനേരെയുള്ള മനുഷ്യാവകാശ ലംഘനവുമാണെന്ന് മുതിർന്ന അഭിഭാഷകൻ സൗമ്യ ചക്രബർത്തി വാദിച്ചു.
മുത്തലാഖ് സംബന്ധിച്ച് ഇസ്ലാമിക ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. അതേസമയം, ഇവയിലൊന്നുപോലും എല്ലായിടത്തും ഒരുപോലെ അംഗീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
മുത്തലാഖ് സംബന്ധിച്ച് ലഭിച്ച ഒരുകൂട്ടം ഹരജികളിൽ വാദം കേൾക്കാൻ കഴിഞ്ഞ മേയ് 18ന് സുപ്രീംകോടതി അഞ്ചംഗ ബഞ്ച് രൂപവത്കരിച്ചിരുന്നു. കേന്ദ്ര സർക്കാറും ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ േലാ ബോർഡും മുസ്ലിം വിമൻ പേഴ്സനൽ േലാ ബോർഡും മറ്റ് ഏതാനും കക്ഷികളും തങ്ങളുടെ അഭിപ്രായങ്ങൾ സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.