ന്യൂഡൽഹി: മാലെഗാവ് സ്ഫോടനക്കേസ് പ്രതി ലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിെൻറ ഹരജിയിൽ മഹാരാഷ്ട്രസർക്കാറിനും ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ)ക്കും സുപ്രീംകോടതി നോട്ടീസ് നൽകി.
യു.എ.പി.എ പ്രകാരം വിചാരണ നടത്താൻ പ്രോസിക്യൂഷൻ നൽകിയ അനുമതിക്കെതിരെയാണ് പുരോഹിത് പരമോന്നത കോടതിയെ സമീപിച്ചത്. വിഷയത്തിൽ നാലാഴ്ചക്കകം മറുപടി സമർപ്പിക്കാൻ എൻ.െഎ.എയോടും സംസ്ഥാന സർക്കാറിനോടും സുപ്രീംകോടതി ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എ.എം. സപ്രെ എന്നിവർ നിർദേശിച്ചു. കേസിൽ വിചാരണ നിർത്തിവെക്കാനും പുരോഹിത് ആവശ്യപ്പെട്ടിരുന്നു. നേരേത്ത, ഇതേ ആവശ്യവുമായി ബോംബെ ഹൈകോടതിയെ പുരോഹിത് സമീപിച്ചിരുന്നുവെങ്കിലും ആവശ്യം തള്ളിയിരുന്നു.
മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലെഗാവിൽ 2008 ഡിസംബർ 29ന് മോേട്ടാർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറു പേർ മരിക്കുകയും 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലഫ്. കേണൽ പുരോഹിതിനു പുറമെ സാധ്വി പ്രജ്ഞാ സിങ് താക്കുറിനും മറ്റ് ആറുപേർക്കുമെതിരെ കഴിഞ്ഞ ഡിസംബറിലാണ് പ്രത്യേക എൻ.െഎ.എ കോടതി ഭീകരവാദക്കുറ്റം ചുമത്തി കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.