ന്യൂഡല്‍ഹി: മുസ്ലിം വിദ്വേഷമുണ്ടാക്കുന്ന ടി.വി ഷോ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിലക്കി. സിവില്‍ സര്‍വിസിലേക്ക് മുസ്ലിം ഉദ്യോഗാര്‍ഥികള്‍ വരുന്നത് ജിഹാദും ഭീകരതയുമാക്കി അവതരിപ്പിച്ച സുദര്ശന് ടി.വിയുടെ 'ബിന്ദാസ് ബോല്‍' പരിപാടിയാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, കെ.എം ജോസഫ് എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് വിലക്കിയത്.
ഇതുവരെ സംപ്രേഷണം ചെയ്ത എപ്പിസോഡുകളും ഇനി ചെയ്യാനിരിക്കുന്നതും വിലക്കിയ സുപ്രീംകോടതി മറ്റു പേരുകളില്‍ അവ കാണിക്കാനാവില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി.
മുസ്ലിം സമുദായത്തെ നിന്ദിക്കണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് സുദര്ശന് ടി.വിയുടെ ''യു.പി.എസ്.സി ജിഹാദ്' പരിപാടി എന്ന് മൂന്നംഗ ബെഞ്ച് തുടര്‍ന്നു. അതിനാല്‍, കേബിള്‍ ടി.വി നിയമപ്രകാരം ഒരു പരിപാടിക്കായുള്ള ചട്ടങ്ങള്‍ ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. രാജ്യത്തെ വിദ്വേഷ പ്രചാരണത്തിെൻറ കേന്ദ്ര ബിന്ദുവായിത്തീര്ന്നിരിക്കുന്നു ഈ പരിപാടിയെന്നാണ് പരാതി. സിവില്‍ സര്‍വിസിലേക്ക് നുഴഞ്ഞുകയറാന്‍ മുസ്ലിംകളുടെ ഗൂഢാലോചനയുണ്ട് എന്ന് പരിപാടി പ്രഖ്യാപിക്കുന്നുമുണ്ട്.
രാജ്യത്തിെൻറ സുപ്രീംകോടതി എന്ന നിലക്ക് മുസ്ലിംകള് സിവില്‍ സര്‍വിസിലേക്ക് നുഴഞ്ഞുകയറുന്നു എന്നു പറയാന്‍ അനുവദിക്കില്ലെന്ന് സുദര്ശന് ചാനല്‍ മേധാവിയെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.