ന്യൂഡൽഹി: കേരളത്തിലെ അമൃത അടക്കം രാജ്യത്തെ മുഴുവൻ കൽപിത സർവകലാശാലകളിലും മെഡിക്കൽ പി.ജി പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെതന്നെ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സർക്കാർ കൗൺസലിങ് പാടില്ലെന്ന കേരളത്തിലെ കൽപിത സർവകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിെൻറ വാദം തള്ളിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ അധ്യയന വർഷത്തെ പ്രവേശനത്തിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രവേശനത്തിനായി കൽപിത സർവകലാശാലയെ നേരിട്ട് സമീപിച്ച 2000 അപേക്ഷകളും സർക്കാർ കൗൺസലിങ്ങിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. ന്യൂനപക്ഷ മാനേജ്മെൻറുകളുടെയും കൽപിത സർവകലാശാലകളുടെയും മെഡിക്കൽ പി.ജി പ്രവേശനം സർക്കാർ കൗൺസലിങ്ങിലൂടെ വേണമെന്ന് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) വിജ്ഞാപനമിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മെൻറുകൾക്ക് കീഴിലുള്ള പുഷ്പഗിരി, അമല, കോലഞ്ചേരി, ജൂബിലി മെഡിക്കൽ കോളജുകളും കേരളത്തിന് പുറത്തെ വെല്ലൂർ, ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജുകളും കൽപിത സർവകലാശാലയായ അമൃതയുമാണ് കോടതിയെ സമീപിച്ചത്. ക്രിസ്ത്യൻ മാനേജ്മെൻറുകളുടെ ആവശ്യം തള്ളി ആദ്യ ഇടക്കാല ഉത്തരവ് നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ന്യൂനപക്ഷ പദവി കണക്കിലെടുത്ത് കൗൺസലിങ്ങിൽ ഒരു മാനേജ്മെൻറ് പ്രതിനിധിയെ ഉൾപ്പെടുത്താൻ അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.