കുട്ടികളുമായി സ്കൂൾ ബസ് അഴുക്കുചാലിൽ കുടുങ്ങി; രക്ഷകരായി ഗ്രാമീണർ, ദൃശ്യങ്ങൾ പുറത്ത്

ഭോപ്പാൽ: 24ഓളം കുട്ടികളുമായി പോയ സ്കൂൾബസ് അഴുക്കുചാലിൽ കുടുങ്ങി. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലാണ് സംഭവം. ട്രാക്ടറും വലിയ കയറും ഉപയോഗിച്ച് ഗ്രാമവാസികൾ ചേർന്ന് ബസ് പുറത്തെടുത്തു.

അഴുക്കുചാലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ബസ് കുടുങ്ങിയത്. ബസിൽ സഹായം അഭ്യർഥിക്കുന്ന കുട്ടികളുടെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ബസിലെ കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് ​പൊലീസ് അറിയിച്ചു. കഴിഞ്ഞ കു​റേ ദിവസങ്ങളായി കനത്ത മഴയാണ് മധ്യപ്രദേശിൽ അനുഭവപ്പെടുന്നത്.

മധ്യപ്രദേശിലെ പല ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നാഗ്പൂരിൽ പാലത്തിലൂടെ പോകുന്നതിനിടെ കാർ ഒഴുകി പോയി മൂന്ന് പേർ മരിച്ചിരുന്നു.


Full View

വിഡിയോ കടപ്പാട്: എൻ.ഡി.ടി.വി

Tags:    
News Summary - school Bus With 2 Dozen Children Stuck In Drain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.