ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തില്‍ സ്കൂളിെൻറ മേല്‍ക്കൂര തകര്‍ന്നുവീണ് 25 കുട്ടികള്‍ക്ക് പരിക്ക്. സോനിപത്തിലെ ഗന്നൗറിലാണ് സംഭവം. കുട്ടികള്‍ക്കൊപ്പം മൂന്ന് ജോലിക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഗന്നൗര്‍ കമ്മ്യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റി. ജീവാനന്ദ് പബ്ലിക് സ്കൂളിലാണ് അപകടം നടന്നത്.
അഞ്ച് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നും അവരെ ഖാന്‍പൂര്‍ പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മഴ കാരണം മേൽക്കൂര ജീർണാവസ്ഥയിലായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നിർമാണത്തിലിരുന്നിട്ടും സ്കൂൾ മാനേജ്മെൻറ് വിദ്യാർഥികളെ ക്ലാസ്സിൽ ഇരുത്തുകയായിരുന്നെന്ന് ആരോപണമുണ്ട്. മേൽക്കൂര പുനർനിർമിക്കുകയായിരുന്ന മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.