Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്‌കൂളി​െൻറ മേല്‍ക്കൂര...

സ്‌കൂളി​െൻറ മേല്‍ക്കൂര തകര്‍ന്നുവീണു; 28 പേര്‍ക്ക് പരിക്ക്, അഞ്ച്​ കുട്ടികളുടെ നില ഗുരുതരം

text_fields
bookmark_border
School roof collapse in Sonepat injures atleast 25 students
cancel

ചണ്ഡിഗഢ്: ഹരിയാനയിലെ സോനിപത്തില്‍ സ്‌കൂളി​െൻറ മേല്‍ക്കൂര തകര്‍ന്നുവീണ് 25 കുട്ടികള്‍ക്ക് പരിക്ക്. സോനിപത്തിലെ ഗന്നൗറിലാണ് സംഭവം. കുട്ടികള്‍ക്കൊപ്പം മൂന്ന് ജോലിക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ടന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ഗന്നൗര്‍ കമ്മ്യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റി. ജീവാനന്ദ്​ പബ്ലിക്​ സ്​കൂളിലാണ്​ അപകടം നടന്നത്​.

അഞ്ച്​ കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണെന്നും അവരെ ഖാന്‍പൂര്‍ പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൊലീസ് എത്തിയാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. മഴ കാരണം മേൽക്കൂര ജീർണാവസ്ഥയിലായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. നിർമാണത്തിലിരുന്നിട്ടും സ്​കൂൾ മാനേജ്മെൻറ്​ വിദ്യാർഥികളെ ക്ലാസ്സിൽ ഇരുത്തുകയായിരുന്നെന്ന്​ ആരോപണമുണ്ട്​. മേൽക്കൂര പുനർനിർമിക്കുകയായിരുന്ന മൂന്ന് തൊഴിലാളികൾക്കും പരിക്കേറ്റു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്​തിട്ടില്ല. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsroofcollapseSchool
News Summary - Haryana: School roof collapse in Sonepat injures atleast 25 students; 5 critical
Next Story