ശ്രീനഗർ: സെക്ഷൻ 144 പിൻവലിച്ചതോടെ ജമ്മുവിൽ സ്കുളുകളും കോളജുകളും തുറന്നു. കർഫ്യു ഭാഗികമായി പിൻവലിച്ച ദോദ, കി ശ്ത്വാർ ജില്ലകളിലും വെള്ളിയാഴ്ച തന്നെ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറന്നതായി റിപ്പോർട്ടുകളുണ്ട്.
കത്വ, സാ ംഭ, ഉദംപൂർ ജില്ലകളിൽ വിദ്യാലയങ്ങളിൽ തുറന്ന് പ്രവർത്തിക്കുന്നതായാണ് വിവരം. അതേസമയം, പൂഞ്ച്, രജൗരി, രംഭാൻ ജില്ലകളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്.
ജമ്മുവിൽ വെള്ളിയാഴ്ച വൈകീട്ടാണ് ഭരണകൂടം സെക്ഷൻ 144 പിൻവലിച്ചത്. ആഗസ്റ്റ് അഞ്ചിനായിരുന്നു സുരക്ഷ മുൻനിർത്തി സെക്ഷൻ 144 ജമ്മുവിൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.