ചണ്ഡീഗഢ്: പഞ്ചാബിൽ തിങ്കളാഴ്ച സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു. 10,12 ക്ലാസുകളാണ് ആരംഭിച്ചത്. ഓൺലൈൻ ക്ലാസുകേളക്കാൾ പ്രയോജനകരം സ്കൂൾ ക്ലാസുകളാണെന്ന തിരിച്ചറിവിലാണ് ക്ലാസുകൾ ആരംഭിച്ചത്.
മാർച്ച് മാസത്തിൽ കോവിഡ് കേസുകൾ ഉയർന്നതിനെത്തുടർന്ന് അടച്ച സ്കൂളുകൾനാലുമാസങ്ങൾക്ക് ശേഷമാണ് തുറന്നുപ്രവർത്തിക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ച അധ്യാപകർക്കും സ്റ്റാഫുകൾക്കുമാണ് സ്കൂളിൽ പ്രവേശനമുള്ളത്. മാതാപിതാക്കളുടെ അനുമതി പത്രമുള്ള വിദ്യാർഥികളെ മാത്രമാണ് സ്കൂളിലേക്ക് പ്രവേശിപ്പിക്കുന്നത്.
മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ലാസുകൾ പുരോഗമിക്കുന്നത്. കോവിഡ് നിയന്ത്രണത്തിൽ തുടരുകയാണെങ്കിൽ ആഗസ്റ്റ് 2 മുതൽ മറ്റുക്ലാസുകളും തുറന്ന് പ്രവർത്തിച്ചേക്കും. ജൂലൈ 26ന് പഞ്ചാബിൽ 46 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.