ഇലക്ടറൽ ബോണ്ട്: സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട് -കപിൽ സിബൽ

ന്യൂഡൽഹി: ബി.​ജെ.​പി കോ​ടി​ക​ൾ വാ​രി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശമാണെന്ന് രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ട്. ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞിരിക്കെ ബാങ്കിന്‍റെ ആവശ്യം അംഗീകരിക്കുക എളുപ്പമല്ലെന്നും കപിൽ സിബൽ പറഞ്ഞു.

ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ ക്രോഡീകരിച്ച് പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നുള്ള എസ്.ബി.ഐയുടെ വാദം ആരോ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്.ബി.ഐ നടത്തുന്നത്. അല്ലാത്തപക്ഷം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 വരെ സമയം ചോദിച്ച് ഹരജി നൽകില്ലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാൻ പോകുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജൂൺ 30 വരെ സമയം ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനൊപ്പം, കോടതി ഉത്തരവ് അനുസരിക്കാതിരിക്കാനുള്ള മന:പൂർവമുള്ള നടപടികളാണ് ബാങ്കിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയും ഇതേ ബെഞ്ച് പരിഗണിക്കും.

ഫെ​ബ്രു​വ​രി 15നാണ് തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടുകൾ റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ബോണ്ടുകൾ വ​ഴി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ​വ​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും മാ​ർ​ച്ച് ആ​റി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് കൈ​മാ​റാ​ൻ എ​സ്.​ബി.​ഐ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. മാ​ർ​ച്ച് 13 ഓ​ടെ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട​ണ​മെ​ന്നാണ് ഉ​ത്ത​ര​വ്. എ​ന്നാ​ൽ, അ​തി​നാ​വി​ല്ലെ​ന്നും ജൂ​ൺ 30 വ​രെ സ​മ​യം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​സ്.​ബി.​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കുകയായിരുന്നു.

Tags:    
News Summary - SC's responsibility to protect its dignity: Sibal on SBI plea on electoral bonds issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.