അയോധ്യ തർക്കത്തിൽ അവസാന വാക്ക് സുപ്രീം കോടതിയുടേത്; യു.പി ഗവർണർ

ഡൽഹി: അയോധ്യ തർക്കത്തിൽ അവസാന വാക്ക് സുപ്രീം കോടതിയുടേതാണെന്ന് ഉത്തർ പ്രദേശ് ഗവർണർ റാം നായിക്ക്. തർക്കത്തിന് കോടതിക്ക് പുറത്ത് പരിഹാരത്തിന് ശ്രമിക്കുന്ന ജീവനകല ആചാര്യൻ ശ്രീ ശ്രീ രവി ശങ്കറും ‍യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള കൂടികാഴ്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അയോധ്യ കേസിൽ ഇരു കൂട്ടരും ചർച്ച ചെയത് ഒരു പരിഹാരത്തിലേക്ക് എത്തുകയാണ് വേണ്ടത്. ഇതിനു ശ്രമിക്കുന്നവർ വിജയിക്കട്ടെയെന്നും ഗവർണർ പറഞ്ഞു. എന്നാൽ അവസാന തീരുമാനം സുപ്രീം കോടതിക്കാണെന്നും എല്ലാവരും അതിനെ അംഗീകരിക്കണമെന്നും റാം നായിക്ക് ചൂണ്ടിക്കാട്ടി. 

പ്രശ്നം പരിഹരിക്കാൻ നടക്കുന്ന എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും അദ്ദേഹം അഭിന്ദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ രാഷ്രട്രീയമായി ഇതിനോട് പ്രതികരിക്കുന്നില്ലെന്നും നായിക്ക് കൂട്ടി ചേർത്തു. 

മധ്യസ്ഥ ശ്രമത്തിന്‍റെ ഭാഗമായി നവംബർ 16ന് ശ്രീ ശ്രീ രവിശങ്കർ തർക്ക ഭൂമി സന്ദർശിക്കുന്നുണ്ട്.
 

Tags:    
News Summary - SC's word on Ayodhya dispute final: UP Guv- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.