ന്യൂഡൽഹി: ഇന്ത്യയിൽ സമുദ്രജലനിരപ്പ് 2.8 അടി വരെ ഉയരുമെന്ന് പഠനം. ആഗോളതാപനം മൂലം നൂറ്റാണ്ടിെൻറ അവസാനത്തേ ാടെയായിരിക്കും സമുദ്രജലനിരപ്പിൽ ഉയർച്ചയുണ്ടാവുക. മുംബൈ പോലുള്ള നഗരങ്ങൾ ഉൾപ്പെടുന്ന പശ്ചിമ തീരത്തും കിഴക്കേ ഇന്ത്യയിലെ തീരപ്രദേശങ്ങളിലും ഇതിെൻറ ആഘാതം ഉണ്ടാവുമെന്നാണ് പഠനം.
ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒാഷ്യൻ ഇൻഫർമേഷൻ സർവീസ് എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. മുംബൈ, ഗുജറാത്തിലെ കച്ച്, കൊങ്കണിലെ ചില ഭാഗങ്ങൾ, തെക്കൻ കേരളം എന്നിവയിലെല്ലാം ജലനിരപ്പ് ഉയരും. പാർലമെൻറിൽ ഇതുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് സമർപ്പിച്ചു .
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയേയും നദികളെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ തൊഴിലിനെയും ഇത് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.