സൈനിക ഹെലികോപ്ടര്‍ അപകടം: കാണാതായ പൈലറ്റുമാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: സൈനിക ഹോലികോപ്ടര്‍ തകര്‍ന്ന് കാണാതായ പൈലറ്റുമാര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്.

ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തെ തുടര്‍ന്ന് ബുധനാഴ്ചയും തെരച്ചില്‍ നടത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘം, മുങ്ങല്‍ വിദഗ്ധര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്.

ഹെലികോപ്ടര്‍ ഭാഗങ്ങള്‍, ഒരു ഹെല്‍മെറ്റ്, രണ്ട് വലിയ ബാഗുകള്‍, ഒരു ഷൂ, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാമിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ഹെലികോപ്ടര്‍ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു.

Tags:    
News Summary - search operation for two missing pilots of crashed army chopper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.