കോവിഡ്​ രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളിയുയർത്തും -എയിംസ്​ ഡയറക്​ടർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രണ്ടാം തരംഗം ഈ വർഷം മുഴുവൻ വെല്ലുവിളി ഉയർത്തുമെന്ന്​ എയിംസ്​ ഡയറക്​ടർ ഡോ. രൺദീപ്​ ഗു​ലേറിയ. രണ്ടാം തരംഗത്തിന്​ ശേഷം അടുത്തവർഷം പകുതിയോടെ മാത്രമേ എല്ലാം സാധാരണ നിലയിലെത്തൂ​െവന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത്​ കോവിഡ്​ കനത്ത നാശം വിതക്കുന്നതിനിടെയാണ്​ എയിംസ്​ ഡയറക്​ടറുടെ പ്രതികരണം. രാജ്യത്ത്​ വാക്​സിനേഷൻ വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകതകൾ അദ്ദേഹം ഊന്നിപറഞ്ഞു. സി.എൻ.എൻ -ന്യൂസ്​ 18 മാധ്യമങ്ങൾക്ക്​ നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ പ്രതികരണം.

രാജ്യത്ത്​ കോവിഡിന്‍റെ ഒന്നാംതരംഗം അവസാനിച്ച ജനുവരി -ഫെബ്രുവരി മാസങ്ങളിൽ വാക്​സിനേഷൻ നടപടികൾ ആരംഭിച്ചതോടെ മഹാമാരിയുടെ വ്യാപനം അവസാനിച്ചുവെന്ന്​ ജനങ്ങൾ വിശ്വസിച്ചു. പക്ഷേ കോവിഡ്​ അപ്രത്യക്ഷമായിരുന്നില്ല. ജാഗ്രത കുറഞ്ഞതോടെ ജനിതക മാറ്റം വന്ന വൈറസ്​ വ്യാപിച്ചു.

രാജ്യത്ത്​ തുടർന്ന്​ 41ാം ദിവസമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വർധന രേഖ​െപ്പടുത്തുന്നത്​. 20,31,977 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. രോഗമുക്തി നിരക്ക്​ 85.56 ശതമാനമായി കുറയുകയും ചെയ്​തു.

24 മണിക്കൂറിനിടെ 2,95,041 പേർക്കാണ്​​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ മൂലം 2023 പേർക്ക്​ ജീവൻ നഷ്​ടപ്പെട്ടതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടർച്ചയായ ഏഴാംദിവസമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടക്കുന്നത്​. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 21,57,538 ആയി. 1,67,457പേരാണ്​ കഴിഞ്ഞദിവസം രോഗമുക്തി നേടിയത്​. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,32,76,039 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Second Coronavirus Wave Could Stabilise in India by end of 2021 AIIMS Director Randeep Guleria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.