ന്യൂയോർക്: ഹാർവേ ചുഴലിക്കാറ്റിനെ തുടർന്ന് ഹ്യൂസ്റ്റനിലുണ്ടായ പ്രളയത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി ശാലിനി സിങ്ങ്(25) മരിച്ചു. ടെക്സസിലെ എ ആൻറ് എം സർവകലാശാല വിദ്യാർഥിയായ ശാലിനി തടാകത്തിൽ മുങ്ങിയാണ് അപകടത്തിൽപെട്ടത്. ശാലിനിയോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ വിദ്യാർഥി നിഖിൽ ഭാട്ടിയ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു.
ടെക്സസിലെ തടാകത്തിൽ മുങ്ങിപ്പോയ ശാലിനിയെയും നിഖിലിനെയും പൊലീസുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മാസം മുമ്പാണ് ശാലിനി ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നത്. ഇതേ സര്‍വകലാശാലയില്‍ റിസേര്‍ച്ച് അസിസ്റ്റന്‍റ് ആയിരുന്നു നിഖിൽ ഭാട്ടിയ. വ്യാഴാഴ്ച ബ്രിയാനില്‍ ശാലിനിയുടെ ശവസംസ്‌കാരം നടത്തുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.