ചണ്ഡീഗഢ്: അമൃത്സറിലെ സുവർണ ക്ഷേത്രത്തിനടുത്ത പൈതൃക നഗരിയിൽ 30മണിക്കൂറിന്റെ ഇടവേളയിൽ വീണ്ടും സ്ഫോടനം. സ്ഫോടനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആദ്യം സ്ഫോടനമുണ്ടായ അതേ സ്ഥലത്ത് തന്നെയാണ് രണ്ടാമതും സ്ഫോടനമുണ്ടായത്. അതിന്റെ എതിർവശത്താണെന്ന ചെറിയ വ്യത്യാസമേയുള്ളൂ. സ്ഫോടനങ്ങളെ തുടർന്ന് ഈ മേഖലയിൽ സുരക്ഷ ശക്തമാക്കി. സംഭവത്തിൽ അന്വേഷണവും തുടങ്ങി. എന്തെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കൾ ഉണ്ടോ എന്നറിയാനും പരിശോധന നടക്കുകയാണ്.
ശനിയാഴ്ച രാത്രിയാണ് ആദ്യം സ്ഫോടനമുണ്ടായത്. തീവ്രവാദ ആക്രമണമല്ലെന്നാണ് പഞ്ചാബിലെ എ.എ.പി സർക്കാരിന്റെ വാദം. സ്ഫോടനത്തിൽ ഒരാൾക്ക് ചെറിയ പരിക്കേയുള്ളൂ. ചില കെട്ടിടങ്ങളും ചില്ലുകൾക്കും കേടുപാടുണ്ടായി. ആദ്യ സ്ഫോടനത്തിൽ ഏതാനും കെട്ടിടങ്ങളും തകർന്നു. പൊലീസ് ഫോറൻസിക് പരിശോധന നടത്തിയെങ്കിലും കാരണമെന്തെന്ന് വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.