ലഖ്നോ: ആഗോള തലത്തിൽ ഇന്ത്യൻ പാരമ്പര്യത്തിന് മതേതരത്വം ഭീഷണിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമ്പത്തിക നേട്ടത്തിനുേവണ്ടി ഇന്ത്യെയക്കുറിച്ച് തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും യോഗി മുന്നറിയിപ്പ് നൽകി. രാമായണം ഗ്ലോബൽ എൻസൈക്ലോപീഡിയയുടെ ആദ്യ എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.
ശുദ്ധവും സന്മാർഗികവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ശ്രമിക്കണം. നിസാര സാമുദായിക തകർക്കങ്ങളിലൂടെ രാജ്യത്തിന്‍റെ ഐക്യം തകർക്കാതിരിക്കണം. അയോധ്യയിൽ രാമൻ ജീവിച്ചിരുന്നോ എന്ന സംശയം പലരും ഉയർത്തിക്കാട്ടുന്നു. എന്നാൽ ചരിത്ര വസ്തുതകൾ ഒരിക്കലും നിഷേധിക്കാൻ കഴിയില്ല.
രാമായണത്തിൽ പറയുന്ന സ്ഥലങ്ങളും സംഭവങ്ങളും ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചരിത്ര രേഖകൾ കണ്ടെടുത്തിരുന്നു. നിരവധി സ്ഥലങ്ങൾ കണ്ടെത്തി, അവയെല്ലാം നമ്മുടെ സങ്കൽപ്പത്തിനും അപ്പുറമായിരുന്നു. അവസാനം രാമൻ പുഷ്പക വിമാനത്തിലാണ് ശ്രീലങ്കയിൽനിന്ന് തിരിച്ചുവരുന്നത്. നടന്നാണ് വന്നതെങ്കിൽ മാസങ്ങളെടുക്കുമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് പുഷ്പകവിമാനമുണ്ടായിരുന്നു. അന്നത്തെ ശാസ്ത്രത്തിൽനിന്ന് നിരവധികാര്യങ്ങൾ പഠിക്കാനുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഹനുമാൻ കുറഞ്ഞ സമയത്തിനുള്ളിൽ ലങ്കയിൽ എത്തിയതിന് പിന്നിൽ എെന്തങ്കിലും കണ്ടുപിടിത്തങ്ങളുണ്ടാകും. ഇന്നാണെങ്കിൽ മണിക്കൂറുകൾ വേണ്ടിവരുമായിരുന്നുവെന്നും യോഗി പറഞ്ഞു.
രാമായണവും മഹാഭാരതവും ജീവിതത്തിൽ നല്ല പാഠങ്ങൾ മാത്രമല്ല നൽകുക, പകരം ഇന്ത്യൻ അതിർത്തികളുടെ വികാസത്തെക്കുറിച്ചും പറയുന്നു. നമ്മുടെ ഇതിഹാസ കാവ്യങ്ങൾ മികച്ച ഇന്ത്യയെ സൃഷ്ടിക്കാൻ സഹായിക്കുന്നു. 1947ൽ പാകിസ്താൻ ഇന്ത്യയുടെ ഭാഗമായിരുന്നു. ശ്രീരാമൻ ഇന്ത്യയുടെ അതിർത്തികൾ വിശാലമാക്കി. അദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകനെ പാകിസ്താന്റെ ഭരണാധികാരിയായി നിയമിച്ചു -യോഗി ആദിത്യനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.