ന്യൂഡൽഹി: മതേതരത്വത്തിനോട് ബി.ജെ.പിക്ക് ഭരണഘടനാപരവും ധാർമികവുമായ പ്രതിബദ്ധതയുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി. പക്ഷേ കപട മതേതര വാദികൾ മതേതരത്വത്തെ വോട്ട് പിടിക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കുകയാണെന്നും നഖ്വി പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ മോർച്ച നാഷനൽ എക്സിക്യൂട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നരേന്ദ്രമോദിയുടെ ക്ഷേമ പദ്ധതികളിൽ നിന്നും ധാരാളം ന്യൂനപക്ഷങ്ങൾക്ക് ഗുണം ലഭിച്ചു. മോദി സർക്കാർ പാവങ്ങൾക്ക് വീട് നിർമിക്കുകയും സൗജന്യമായി പാചകവാതകം നൽകുകയും കർഷകർക്ക് പണം നൽകുകയും ചെയ്തു.
ന്യൂനപക്ഷ വോട്ടുകളുടെ വ്യാപാരികളായ രാഷ്ട്രീയപ്പാർട്ടി ഇത്രയും കാലം തന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയായിരുന്നു. അവർ ഭയത്തിന്‍റെയും മതത്തിന്‍റെയും അഭ്യൂഹങ്ങളുടെയും പേരിൽ വോട്ട് കൈക്കലാക്കി. മോദി സർക്കാറിന്‍റെ മുദ്രാവാക്യം 'സബ്കാ സാത്, സബ്്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നതാണ്. പ്രതിപക്ഷ പാർട്ടികളുടെ വഞ്ചന മനസ്സിലാക്കിയ ന്യൂനപക്ഷങ്ങൾ ഇപ്പോൾ പ്രധാനമന്ത്രിയുടേയും ബി.ജെ.പിയുടേയും നയങ്ങൾക്കൊപ്പമാണ്'' - മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.