ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്ദറിൽ കർഷകർ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തതിന് മുന്നോടിയായി, ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിലെ സിംഗു അതിർത്തിയിലും ഗാസിപൂർ അതിർത്തിയിലും ഡൽഹി പൊലീസ് തിങ്കളാഴ്ച സുരക്ഷാ സേനയെ ശക്തമാക്കി. ഡൽഹി പോലീസ് സുരക്ഷാ സേനയെ വർധിപ്പിക്കുകയും വടക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ സിംഗു അതിർത്തിയിലും ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിൽ സ്ഥിതി ചെയ്യുന്ന ഗാസിപൂർ അതിർത്തിയിലും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.
തൊഴിലില്ലായ്‌മക്കെതിരെ കർഷകർ ജന്തർമന്ദറിൽ പ്രതിഷേധ പ്രകടനം നടത്തും. നേരത്തെ, കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വ്യാഴാഴ്ച മുതൽ 75 മണിക്കൂർ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
40 ഓളം കർഷക സംഘടനകൾ ഉൾപ്പെടുന്ന ഗ്രൂപ്പാണ് എസ്.കെ.എം, പ്രാഥമികമായി വിളകൾക്ക് കുറഞ്ഞ താങ്ങുവില (എം.എസ്.പി) ശരിയായി നടപ്പിലാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാരിന്റെ നെല്ലു സംഭരണ നയത്തിനെതിരെ തെലങ്കാന നേതാക്കൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ഏപ്രിലിൽ ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത് പങ്കുചേരുകയും രാജ്യത്ത് മറ്റൊരു പ്രതിഷേധം ആവശ്യമാണെന്ന് പറയുകയും ചെയ്തിരുന്നു. കർഷകരുടെ പ്രശ്‌നങ്ങൾക്കായി പോരാടുന്ന എല്ലാ മുഖ്യമന്ത്രിമാരെയും കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച പിന്തുണക്കുമെന്നും ടികായത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.