ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ആശുപത്രിയിൽ രോഗിക്ക് കുത്തിവെയ്പ്പ് നൽകി സുരക്ഷ ജീവനക്കാരൻ. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പ്രതിഷേധം.
അങ്കുൽ ജില്ലയിലെ ജില്ല ആസ്ഥാന ആശുപത്രിയിലാണ് സംഭവം. രോഗികളിൽ ഒരാളുടെ ബന്ധു പകർത്തിയ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയായിരുന്നു. അപകടത്തിൽെപ്പട്ടതിനെ തുടർന്ന് ടെറ്റനസ് കുത്തിവെപ്പ് എടുക്കാൻ എത്തിയ രോഗിക്കാണ് സുരക്ഷ ജീവനക്കാരൻ കുത്തിവെപ്പ് നൽകുന്നത്.
രോഗികളെ കുത്തിവെക്കാൻ ഡോക്ടർമാരോ നഴ്സുമാരോ പാരാമെഡിക്കൽ ജീവനക്കാരോ ഉണ്ടായിരുന്നിേല്ലയെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
'സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാർെക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്‍റ് ചീഫ് മെഡിക്കൽ സൂപ്രണ്ട് മനസ് രജ്ഞൻ ബിസ്വാൾ പറഞ്ഞു. 'സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംഭവം നടക്കുേമ്പാൾ ആരാണ് അവിടെ ചുമതലയിലുണ്ടായിരുന്നുവെന്ന കാര്യവും അന്വേഷിക്കും' -മനസ് രജ്ഞൻ ബിസ്വാൾ പറഞ്ഞു.
സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ വ്യാപകമായതോടെ എല്ലാ സർക്കാർ ആശുപത്രികളോടും രോഗികളുടെ ചികിത്സക്കോ, ഡോക്ടർമാരെ സഹായിക്കുന്നതിനോ ആരോഗ്യപ്രവർത്തകർ അല്ലാത്തവരെ നിയോഗിക്കരുതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പ്രദീപ്ത കുമാർ മൊഹപത്ര നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.