കൃത്യനിർവഹണത്തിലെ അനാസ്ഥ; ഒഡിഷ ആരോഗ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

ഭുവനേശ്വർ: കൊല്ലപ്പെട്ട ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന്‍റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെ സസ്‌പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിലെ അനാസ്ഥ ആരോപിച്ചാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.

ബ്രജരാജ്‌നഗർ പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് പ്രദ്യുമ്‌ന കുമാർ സ്വെയിൻ, ഗാന്ധി ചക് പൊലീസ് ഔട്ട്‌പോസ്‌റ്റ് ഇൻചാർജ് ശശിഭൂഷൻ പോധ എന്നിവരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി.

ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗറിലെത്തിയപ്പോഴാണ് മുൻ സുരക്ഷ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരിക്കെ ജനുവരി 29ന് മന്ത്രി മരണപ്പെട്ടു.

കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗോപാൽ ദാസിനെ തിങ്കളാഴ്ച ഒഡീഷ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പൊലീസുകാരൻ മന്ത്രിക്ക് നേരെ വെടിയുതിർത്തത്. മന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെ ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു.

Tags:    
News Summary - Security Officer Of Odisha Minister, Who Was Shot By Cop, Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.