ന്യൂഡൽഹി: ഹിന്ദുസേനയുടെ പ്രതിഷേധത്തെ തുടർന്ന് ബി.ബി.സി ഓഫീസിനുള്ള സുരക്ഷ വർധിപ്പിച്ചു. കസ്തൂർബ ഗാന്ധി റോഡിലുള്ള ഓഫീസിനാണ് സുരക്ഷ വർധിപ്പിച്ചത്. ബുധനാഴ്ചയാണ് പ്രതിഷേധമുണ്ടായത്. ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സിലെ ജവാൻമാരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. ബി.ബി.സി ഇന്ത്യ വിടുക എന്ന മുദ്രവാക്യമുയർത്തിയാണ് ഹിന്ദുസേന പ്രവർത്തകർ ബി.ബി.സി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
ബി.ബി.സി ഓഫീസിലെ ആദായ നികുതി റെയ്ഡിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്. അതേസമയം, ബി.ബി.സി ഓഫീസിലെ റെയ്ഡ് രണ്ടാം ദിവസത്തിന് ശേഷമാണ് അവസാനിച്ചത്.
നികുതിവെട്ടിപ്പ് സംബന്ധിച്ച അന്വേഷണം നടത്തുന്നതിനാണ് ബി.ബി.സി ഓഫീസിൽ പരിശോധന നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. അതേസമയം, മോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ചാനലിനെതിരെ തിരിഞ്ഞതെന്ന വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.