ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമം ഒഴിവാക്കുകയില്ലെന്നും ദേശവിരുദ്ധ, വിഘടനവാദ, തീവ്രവാദ നീക്കങ്ങളെ ഫലപ്രദമായി നേരിടാൻ ഈ നിയമം ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റോയ് രാജ്യസഭയെ അറിയിച്ചു.
പരമാധികാര റിപ്പബ്ലിക്കിലെ സ്വതന്ത്ര പൗരന്മാർക്കുമേൽ പ്രയോഗിക്കുന്ന കൊളോണിയൽ കാലത്തെ നിയമമാണിതെന്ന് ഇതുസംബന്ധിച്ച് സഭയിൽ ചോദ്യം ഉന്നയിച്ച ടി.ആർ.എസ് എം.പി ബന്ദ പ്രകാശ് ചൂണ്ടിക്കാട്ടി. അധികാരത്തിൽ എത്തുന്നപക്ഷം െഎ.പി.സി 124 എ വകുപ്പ് എടുത്തു കളയുമെന്ന് ലോക്സഭ തെരഞ്ഞെടുപ്പിെൻറ പ്രകടന പത്രികയിൽ കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.