കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിന്‍െറ നിയമസഭയിലെ പ്രസംഗവേളയില്‍ ബി.ജെ.പി എം.എല്‍.എമാര്‍ കാണിച്ച അസഹിഷ്ണുത മര്യാദ ഇല്ലായ്മയുടെ തെളിവാണെന്ന് മമത കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളില്‍ ബിജെപി എം.എല്‍.എമാരുടെ പ്രതിഷേധത്തിനിടയിലാണ് 18 പേജുള്ള പ്രസംഗത്തിന്‍്റെ ഏതാനും വരികള്‍ വായിച്ച ശേഷം ഗവര്‍ണര്‍ക്ക് പ്രസംഗം അവസാനിപ്പിക്കേണ്ടി വന്നത്.
ബി.ജെ.പി അംഗങ്ങള്‍ക്ക് സംസ്കാരം, മര്യാദ എന്നിവ എന്തെന്ന് അറിയില്ളെന്ന് മമത പറഞ്ഞു. ഗവര്‍ണറും മമതയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടയിലാണ് ബി.ജെ.പി. അംഗങ്ങള്‍ പ്രസംഗം തടസപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.