ന്യൂഡൽഹി: ജെ.എൻ.യുവിൽ ജനുവരി അഞ്ചിന് എ.ബി.വി.പി പ്രവർത്തകർ നടത്തിയ ആക്രമണണത് തിനു മുന്നോടിയായി നിർമിച്ച രണ്ടു വാട്സ്ആപ് ഗ്രൂപ്പുകളിലെയും അഗങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കണമെന്ന് ഡൽഹി പൊലീസിന് ൈഹകോടതി നിർദേശം. ജനുവരി അഞ്ചിലെ സി.സി ടി.വി ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് പൊലീസിന് ലഭ്യമാക്കണമെന്ന് ജെ.എൻ.യു സുരക ്ഷ വിഭാഗം തലവൻ, രജിസ്ട്രാർ, കാമ്പസിനകത്തുള്ള എസ്.ബി.ഐ ജെ.എൻ.യു ബ്രാഞ്ചിെൻറ മാനേജർ എന്നിവർക്കും കോടതി നിർദേശം നൽകി. അതോടൊപ്പം, ഗൂഗിളിനോടും വാട്സ്ആപിനോടും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംരക്ഷിക്കാനും പൊലീസിന് ആവശ്യപ്പെടുേമ്പാൾ നൽകണമന്നും കോടതി നിർദേശിച്ചു.
കാമ്പസിലെ സി.സി ടി.വി ദൃശ്യങ്ങളും ആക്രമണത്തിന് ആഹ്വാനം ചെയ്തുള്ള ‘ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ്’, യുനൈറ്റഡ് എഗെൻസ്റ്റ് ലെഫ്റ്റ്’ എന്നീ വാട്സ്ആപ് ഗ്രൂപ്പിലെ വിവരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്രമണത്തിൽ പരിക്കേറ്റ ജെ.എൻ.യുവിലെ മലയാളി അധ്യാപകൻ അമിത് പരമേശ്വരനടക്കം മൂന്ന് അധ്യപകർ നൽകിയ ഹരജിയിലാണ് കോടതി നടപടി.
ജനുവരി അഞ്ചിന് കാമ്പസിലുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും മുൻകൂട്ടി തയാറായിരുന്നില്ലെങ്കിൽ ഇത്രയും ആളുകളെ സംഘടിപ്പിക്കാനാവില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ആക്രമികളെ ഏകോപിപ്പിക്കുന്നതിെൻറ ഭാഗമായാണ് വാട്സ്ആപ് ഗ്രൂപ് നിർമിച്ചതെന്നും ഹരജിയിൽ ഉന്നയിച്ചു.
അക്രമം: രണ്ടുപേരെക്കൂടി ചോദ്യംചെയ്തു
ന്യൂഡൽഹി: ജനുവരി അഞ്ചിന് ജവഹർലാൽ നെഹ്റു സർവകലാശാലയിലുണ്ടായ (ജെ.എൻ.യു) അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ച് രണ്ടു പേരെക്കൂടി ചോദ്യംചെയ്തു. സുചേത തലുക്ദാർ, പ്രിയ രഞ്ജൻ എന്നിവരെയാണ് ചോദ്യംചെയ്തത്. ഇരുവരും ജെ.എൻ.യു വിദ്യാർഥികളാണ്. ഒന്നര പേജിൽ പൊലീസിന് വിശദീകരണം നൽകിയെന്ന് തലുക്ദാർ പിന്നീട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യംചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.