ന്യൂഡൽഹി: ജീവനക്കാരുടെ എണ്ണം 13 ലക്ഷത്തിൽനിന്നും 10 ലക്ഷമാക്കി കുറക്കാൻ നിർബന്ധിത വി രമിക്കൽ പദ്ധതി റെയിൽവേ നടപ്പാക്കുന്നു. പ്രകടനം മോശമായവർ, 55 വയസ്സോ 30 വർഷം സേവനം പൂർത്തിയാക്കിവരോ ആയ ജീവനക്കാർക്കാണ് നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്നത്.
ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്പ്പെടുത്തുന്നതിെൻറ ഭാഗമായി ഇവരുടെ പട്ടിക സമര്‍പ്പിക്കണമെന്ന് സോണൽ ഒാഫിസർമാർക്ക് റെയിൽവേ ബോർഡ് സർക്കുലർ അയച്ചു.
2020 മാർച്ചിനകം 55 വയസ്സോ, മുപ്പതു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരോ ആയവരുടെ പട്ടിക ആഗസ്റ്റ് ഒമ്പതിനകം നൽകണമെന്ന് സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം മോശം പ്രകടനം നടത്തിയ ജീവനക്കാരുടെ പട്ടികയും നൽകണം. സർവിസിൽ തുടരാൻ ന്യായീകരണമില്ലെങ്കിൽ വിരമിക്കാൻ ബോർഡ് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.