സെൽഫി മരണ നിരക്ക്​​ സ്രാവ്​ ആക്രമണത്തിലേതിനേക്കാൾ അഞ്ചിരട്ടി

കോഴിക്കോട്​: സെൽഫി ഭ്രമത്തിൽ അഭിരമിച്ചവരെ ഏറെ ആശങ്കയിലാഴ്​ത്തുന്ന കണക്കാണ്​ ഫാമിലി മെഡിസിൻ ആൻഡ്​ പ്രൈമറി കെയറിൻെറ ജേണൽ പുറത്തു വിട്ടിരിക്കുന്നത്. 2011 ഒക്​ടോബറിനും 2017 നവംബറിനുമിടയിൽ ലോകത്ത്​ സ്രാവിൻെറ ആക്രമണത്തിൽ ​ കൊല്ലപ്പെട്ടതിനേക്കാൾ അഞ്ച്​ മടങ്ങ്​ കൂടുതൽ ആളുകളാണ്​ സെൽഫി എടുക്കുന്നതിനിടയിൽ മരണപ്പെട്ടതെന്നാണ്​ ജേണൽ പ റയുന്നത്​. ഈ കാലഘട്ടത്തിൽ സ്രാവിൻെറ ആക്രമണത്തിൽ 50നടുത്ത്​ ആളുകളാണ്​ കൊല്ലപ്പെട്ടതെങ്കിൽ 259 പേർക്കാണ്​ സെൽഫി മരണക്കുരുക്കായത്​.

യുവാക്കളാണ്​ അപകടകരമായ സാഹചര്യത്തിൽ സെൽഫിക്ക്​ ശ്രമിക്കാറ്​. വീണും, വെള്ളത്തിൽ മുങ്ങിയും മറ്റ്​ അപകടങ്ങളിൽപെട്ടുമാണ്​ മരണം നടക്കുന്നത്​. മികച്ച ദൃശ്യമികവുള്ള ക്യാമറ അടങ്ങിയ പുതു തലമുറ സ്​മാർട്ട്​ ​േഫാണുകൾ വ്യാപകമായതോടെ ആളുകളിൽ സെൽഫിയെടുക്കുന്ന ശീലവും വർധിച്ചു. സെൽഫി സ്​റ്റിക്കുകളു​െട കടന്നു വരവ്​ കൂടിയായപ്പോൾ സ്വയമെടുക്കുന്ന സ്വന്തം ചിത്രത്തിൻെറ മികച്ച ഷോട്ടുകൾക്ക്​ വേണ്ടി അതി സാഹസികതക്കാണ്​ പലരും മുതിരുന്നത്​.

130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ എൺപത്​ കോടി മൊബൈൽ ഫോണുകളാണുള്ളത്​. സെൽഫി എടുക്കുന്നതിനിടെ ഇതുവരെ 159 പേരാണ്​ ഇന്ത്യയിൽ മരിച്ചത്​. ലോകത്താകമാനം ഇത്തരത്തിൽ മരിച്ചവരിൽ പകുതിയിലേറെയും ഇന്ത്യയിലാണെന്നാണ്​ കണക്ക്​​.


Tags:    
News Summary - Selfies: Five Times More Deadly Than Shark Attacks -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.