ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ റാവത്തിൻെറ ഭാര്യക്ക് നോട്ടീസ്

പുണെ: ബാങ്ക് തട്ടിപ്പ് കേസിൽ ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്തിൻെറ ഭാര്യക്ക് നോട്ടീസ്. വർഷ റാവത്തിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആണ് നോട്ടീസ് അയച്ചത്.

മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് നേരത്തെ രണ്ടു തവണ ഇ.ഡി വർഷക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല.

പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോപറേറ്റീവ് (പി.എം.സി) ബാങ്കുമായി ബന്ധപ്പെട്ട് 4,355 കോടിയുടെ തട്ടിപ്പാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിൻെറ അടുപ്പക്കാരൻ പ്രവീൺ റാവത്തിൻെറ ഭാര്യ മാധുരിയും വർഷയും തമ്മിൽ 55 ലക്ഷം രൂപ കൈമാറിയതായാണ് ഇ.ഡി പറ‍യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.