കോൺഗ്രസ്​ നേതാവ് അഭിഷേക്​​ സിങ്​വിക്ക്​ കോവിഡ്​

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്​ നേതാവും രാജ്യസഭ എം.പിയുമായ അഭിഷേക്​ മനു സിങ്​വിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ പരിശോധനക്ക്​ വിധേയനാക്കുകയായിരുന്നു. ഇദ്ദേഹത്തി​െൻറ ഓഫിസിലെ എല്ലാവർക്കും പരിശോധന നടത്തുകയും രോഗമില്ലെന്ന്​ സ്​ഥിരീകരിക്കുകയും ചെയ്​തു.

അഭിഭാഷകൻ​ കൂടിയായ ഇദ്ദേഹത്തോട്​ ജൂലൈ ഒമ്പതുവരെ ഹോം ഐസൊലേഷനിൽ പോകാൻ നിർദേശിച്ചു. ജൂൺ 23ന്​ ഇദ്ദേഹം വിഡിയോ കോൺഫറൻസിങ്​ വഴി കേസ്​ വാദിച്ചിരുന്നു.

അതേസമയം നിരവധി ജഡ്​ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും രോഗം സ്​ഥിരീകരിച്ചത്​ ആശങ്കക്ക്​ ഇടയാക്കുന്നുണ്ട്​. നേരത്തേ മുതിർന്ന കോൺഗ്രസ്​ നേതാവായ സജ്ഞയ്​ ഝാക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Senior Congress Leader Abhishek Manu Singhvi Tests Positive For COVID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.