ന്യൂഡൽഹി: ആർ.എസ്.പി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗവും മുൻ എം.പിയുമായ അബനി റോയ് (84) അന്തരിച്ചു. അലഹബാദ് സ്വദേശിയായ അബനി റോയ് 1978 മുതൽ രണ്ടു വർഷം കൊൽക്കത്ത കോർപറേഷൻ കൗൺസിലറായിരുന്നു.
1998 മുതൽ 2009 വരെ രണ്ടു വട്ടം രാജ്യസഭാംഗമായി. പാർലമെൻറിെൻറ വിവിധ സമിതികളിൽ അംഗമായിരുന്നു. പി.എസ്.യു വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ആർ.വൈ.എഫ്, യു.ടി.യു.സി പ്രവർത്തനങ്ങളിലൂടെ നേതൃനിരയിലെത്തി. ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫിസ് ചുമതലയും വഹിച്ചിരുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും യു.പി.എ രൂപവത്കരണത്തിലും പങ്കുവഹിച്ചു.
പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന നേതാവാണ്. ഏഴു വർഷമായി ഡൽഹിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ വസതിയിലായിരുന്നു താമസം. അബനി റോയിയുടെ വേർപാട് ആർ.എസ്.പിക്ക് തീരാനഷ്ടമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.