അനധികൃത സ്വത്ത്​ സമ്പാദനം: തെലങ്കാന പൊലീസ്​ ഒാഫീസറിൽ നിന്നും പിടികൂടിയത്​​ 70 കോടിയുടെ സ്വത്ത്​

ഹൈദരാബാദ്​: തെലങ്കാനയിലെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥ​ൻ അനധികൃതമായി സമ്പാദിച്ച 70 കോടിരൂപയുടെ സ്വത്ത്​ അഴിമതി വിരുദ്ധ ബ്യൂറോ കണ്ടുകെട്ടി. മാല്‍കജ്ഗിരി എ.സി.പി യെല്‍മകുരി നരസിംഹ റെഡ്​ഢിക്കെതിരായ പരാതിയിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്​ഡിലാണ്​ 70 കോടിയിലധികം വിലവരുന്ന സ്വത്ത് പിടികൂടിയത്.

നരസിംഹ റെഡ്​ഢിയുടെ വീട്ടിലും അദ്ദേഹത്തി​െൻറ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങളിലും നടത്തിയ റെയ്ഡിലാണ്​ വൻതുകയുടെ ഭൂസ്വത്ത്​ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്​. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി​ 25 സ്ഥലങ്ങളിലാണ്​ എ.സി.ബി സംഘം റെയ്​ഡ്​ നടത്തിയത്​.

തെലങ്കാനയിലെ ഹൈദരാബാദ്, വാറങ്കല്‍, ജാങ്കോണ്‍, നല്‍ഗോണ്ട, കരീം നഗര്‍ തുടങ്ങിയ ജില്ലകളിലും ആന്ധ്രപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. അനന്തപുരില്‍നിന്ന് 55 ഏക്കര്‍ വരുന്ന കൃഷിഭൂമിയും രണ്ട് വീടുകളും മറ്റ് നിരവധി ഇടങ്ങളില്‍ ഭൂമിയും രണ്ട് ബാങ്ക് ലോക്കറുകളിലായി 15 ലക്ഷം രൂപയും റിയല്‍ എസ്‌റ്റേറ്റിലുള്‍പ്പെടെ നിക്ഷേപം നടത്തയതി​െൻറ നിരവധി രേഖകളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം റെയ്ഡ് തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.