സെറീനക്ക്​ തോൽവി; യു.എസ്​ ഒാപ്പൺ നവോമി ഒസാകയ്​ക്ക്​

ന്യൂയോർക്ക്​: യു.എസ്​ ഒാപ്പൺ വനിത ടെന്നീസ്​ ഫൈനലിൽ സെറീന വില്യംസിനെ അട്ടിമറിച്ച്​ ജപ്പാ​​െൻറ നവോമി ഒസാകയ്​ക്ക്​ ജയം. കന്നി ഗ്രാൻറ്​സ്​ലാം ഫൈനലിനിറങ്ങിയ ജാപ്പനീസ്​ താരം 6-2, 6-4 എന്ന സ്​കോറിനാണ് സെറീനക്കെതിരെ ജയിച്ച്​ കയറിയത്​. ഇതോടെ ഗ്രാൻഡ്​ സ്ലാം കിരീടം നേടുന്ന ആദ്യ ജാപ്പനീസ്​ വനിതാ താരമായി നവോമി ഒസാക്ക.

വിവാദങ്ങൾക്കിടെയായിരുന്നു ഒസാക്കയുടെ കിരീട നേട്ടം. മൽസരത്തി​​െൻറ രണ്ടാം സെറ്റിനിടെ ഒാൺ കോർട്ട്​ പരിശീലനത്തിന്​ നടപടി എടുത്തതിനെ തുടർന്ന്​ സെറീന അംപയർ ലോസ്​ ​റാമോസിനോട്​ തർക്കിക്കുന്നതിന്​ സ്​റ്റേഡിയം സാക്ഷിയായി. തുടർന്ന്​ റാക്കറ്റ്​ വലിച്ചെറിഞ്ഞ അംപയറെ കള്ളനെന്ന്​ വിളിച്ച സെറീന പെനാൽട്ടി ശിക്ഷക്ക്​ വിധേയായി. ഇൗ സംഭവത്തിന്​ ശേഷം മൽസരത്തിലേക്ക്​ പിന്നീട്​ തിരിച്ച്​ വരാൻ സെറീന വില്യംസിന്​ സാധിച്ചിരുന്നില്ല.

ഏഴാം യു.എസ്​ ഒാപ്പൺ കിരീടം ലക്ഷ്യമിട്ടാണ്​ സെറീന കോർട്ടിലിറങ്ങിയത്​. ഇത്തവണ കിരീടം നേടിയിരുന്നെങ്കിൽ 24 ഗ്രാൻറസ്ലാം കിരീടം സ്വന്തമാക്കിയ ആസ്​ട്രേലിയക്കാരി മാർഗരെറ്റ്​ കോർട്ടി​​െൻറ റെക്കാർഡിനൊപ്പമെത്താൻ താരത്തിന്​ സാധിക്കുമായിരുന്നു.

Tags:    
News Summary - Serena Williams vs. Naomi Osaka: Results, highlights from Osaka's U.S. Open women's singles final victory-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.