വാക്​സിൻ സീകരിച്ച 179 പേര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടായതായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ 179 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി പ്രതിരോധ പാര്‍ശ്വഫലങ്ങളെ കുറിച്ച് വിലയിരുത്തുന്ന ദേശീയ തലത്തിലുളള കമ്മിറ്റി സ്ഥിരീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ​ ചോദ്യത്തിന്​ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ലോക്സ​ഭയില്‍ അറിയിച്ചു. മഹാരാഷ്​ട്രയില്‍ വാക്സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ജീവന് ഭീഷണി ഉയര്‍ത്തുന്ന ഗുരുതരമായ അലര്‍ജിയാണ് മരണ കാരണം. വാക്സിന്‍ ഉള്‍പ്പെടെ ഏതു മരുന്നു നല്‍കിയാലും ഉണ്ടാകാവുന്ന അലര്‍ജിക്കൊണ്ടാണ് മരണം സംഭവിച്ചതെന്നും മന്ത്രി അറിയിച്ചു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവാക്സ് വാക്സിന്‍ വിതരണ പരിപാടിയുടെ ഭാഗമായി അംഗീകരിച്ചിട്ടുളള കോവിഡ് വാക്സിനുകളുടെ എമര്‍ജന്‍സി യൂസ് ലിസ്​റ്റില്‍ (ഇ.യു.എൽ) നിലവില്‍ കോവാക്സിന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂലൈ ഒമ്പതിന് എമര്‍ജന്‍സി യൂസ് ലിസ്​റ്റില്‍ കോവാക്സിന്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ ഭാരത് ബയോടെക് ഇൻറര്‍നാഷനല്‍ ലിമിറ്റഡ്​ ലോകാരോഗ്യ സംഘടനക്ക്​ സമര്‍പ്പിച്ചിട്ടുണ്ട്. ഭാരത് ബയോടെക് സമര്‍പ്പിച്ച സാങ്കേതിക വിവരശേഖരം പരിശോധിച്ച് ലോകാരോഗ്യ സംഘടന തീരുമാനമെടുക്കുമെന്നും മന്ത്രി മറുപടി നൽകി.

വാക്സിന്‍ എടുത്തവരുടെ രാജ്യാന്തര യാത്രക്കായി ബഹുമുഖമായി രാജ്യാന്തര തലത്തില്‍ ഒരു പ്രോട്ടോക്കോള്‍ നിശ്ചയിച്ചിട്ടില്ലെന്നും മിക്കവാറും രാജ്യങ്ങള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും അതാത് രാജ്യങ്ങളില്‍ നിശ്ചയിച്ചിട്ടുളള കോവിഡ് പ്രോട്ടോക്കോളും കണക്കിലെടുത്താണ് യാത്രയ്ക്കായി അനുമതി നല്‍കുന്നത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റി​െൻറ അടിസ്ഥാനത്തില്‍ രാജ്യാന്തര യാത്രക്കായി ഒരു പ്രോട്ടോക്കോള്‍ രൂപീകരിക്കുവാന്‍ രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ എത്തിചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - serious health problems due to covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.