അരവിന്ദ് കെജ്രിവാൾ (ANI Photo)

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് താൽക്കാലിക സ്റ്റേ; ഇ.ഡിയുടെ ഹരജി അടിയന്തരമായി പരിഗണിക്കും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റ് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഇ.ഡിയുടെ ഹരജിയിൽ അടിയന്തരമായി കോടതി വാദം കേൾക്കും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹരജി പരിഗണിക്കുന്നത് വരെ കെജ്രിവാളിന്റെ ജാമ്യത്തിന് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തി. ജസ്റ്റിസ് സുധീൻ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരുൾപ്പെടുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ദി​ല്ലി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് കഴിഞ്ഞ ദിവസം ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യ​ത്തു​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ കെ​ട്ടി​വെ​ക്ക​ണം എന്ന വ്യവസ്ഥയോടെയായിരുന്നു നടപടി. ജാ​മ്യം ന​ൽ​കി​യ ഉ​ത്ത​ര​വ് 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ.​ഡി ആ​വ​ശ്യം കോ​ട​തി ത​ള്ളിയിരുന്നു. അ​റ​സ്റ്റി​ലാ​യി മൂ​ന്നു​മാ​സം തി​ക​യാ​നി​രി​ക്കെ​യാ​യിരുന്നു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ച​ൻ​പ്രീ​ത്​ സി​ങ്​ വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്ന്​ വ​ലി​യ തു​ക​ക​ൾ കൈ​പ്പ​റ്റി​യെ​ന്നും കെ​ജ്രി​വാ​ളി​ന്‍റെ ഹോ​ട്ട​ൽ ബി​ല്ലു​ക​ള​ട​ക്കം ഇ​യാ​ൾ അ​ട​ച്ചി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു​ എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ വാ​ദം. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ത​ന്‍റെ ഫോ​ണി​​ന്‍റെ പാ​സ്​​വേ​ഡ്​ ന​ൽ​കു​വാ​ൻ കെ​ജ്രി​വാ​ൾ ത​യാ​റാ​വു​ന്നി​ല്ല. ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ ഇ​ത്​ മ​തി​യാ​യ കാ​ര​ണ​മാ​ണ്. കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ വി​ജ​യ്​ നാ​യ​രെ കെ​ജ്രി​വാ​ൾ ഇ​ട​നി​ല​ക്കാ​ര​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ തെ​ളി​വു​ണ്ടെ​ന്നും അ​ഡീ​ഷ​ന​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​സ്.​വി. രാ​ജു പ​റ​ഞ്ഞു. എന്നാൽ, ഈ വാദങ്ങൾ തള്ളിയാണ് റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Setback for Arvind Kejriwal as Delhi High Court puts his bail on hold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.