തിരുച്ചിക്ക്​ സമീപം ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്​ ഏഴു​ മരണം

ചെന്നൈ: തിരുച്ചി ജില്ലയിലെ തുറയൂർ മുത്തയാംപാളയം കറുപ്പുസാമി കോവിൽ ഉത്സവ​േത്താടനുബന്ധിച്ച്​ നടന്ന തിക്കില ും തിരക്കിലും പെട്ട്​ ഏഴു​ പേർ മരിച്ചു. സേലം മംഗളാപുരം ശെൽവത്തി​​െൻറ ഭാര്യ കന്തായി (38), പെരമ്പലൂർ ബില്ലാകുളം രാമർ (50), നാമക്കൽ ചേന്ദമംഗലം അപ്പുസാമിയുടെ ഭാര്യ ശാന്തി (40), കടലൂർ പൂങ്കാവനം (50), തിട്ടകുടി രാജവേൽ (21), കരൂർ നന്നിയൂർ ലക്ഷ്​മികാന്തൻ (55), വിഴുപ്പുറം വള്ളി (35) എന്നിവരാണ്​ മരിച്ചത്​.

ഞായറാഴ്​ച രാവിലെ ചിത്തിര പൗർണമി ദിനത്തോടനുബന്ധിച്ച്​ ക്ഷേത്രാചാരമായ ‘പിടികാശ്​’ നൽകുന്ന ചടങ്ങിനിടെയാണ്​ സംഭവം. പരിക്കേറ്റ പത്തിലധികം പേരെ തുറയൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറയൂർ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

Tags:    
News Summary - Seven dead in stampede at temple festival in Tamil Nadu’s Trichy- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.