റോഹ്ത്തഗ്: റേവാരി-റോഹ്ത്തഗ് ഹൈവേയിൽ മൂടൽ മഞ്ഞ് മൂലം വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് മരണം. 12ഒാളം പേർക്ക ് പരിക്കേറ്റു. മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഹൈവേയിൽ ഏകദേശം അമ്പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. സ്കൂൾ ബസുകളുൾപ്പടെ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കർണാൽ ജില്ലയിലെ അന്തരീക്ഷ താപനില ഞായറാഴ്ച പൂജ്യം ഡിഗ്രിയിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത മൂടൽ മഞ്ഞും രൂപപ്പെട്ടത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിലെ രാജ്പുരയിലും വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. ഏകദേശം 20 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ദേശീയപാത 44ൽ ഒരു മണിക്കൂർ ഗതാഗത തടസവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.