അപകടത്തിൽ തകർന്ന കാർ, ഡോ. ധനുഷ

ബംഗളൂരു കാറപകടം; മരിച്ചവരിൽ മലയാളി ഡോക്ടറും

ബംഗളൂരു: ബംഗളൂരു നഗരത്തിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ട് മരിച്ചവരിൽ രണ്ടു മലയാളികളും. ഇവർ ഉൾപ്പെടെ ഏഴു പേരാണ് മരിച്ചത്. തൃശ്ശൂർ സ്വദേശിനിയായ ഡെൻറൽ ഡോക്ടർ ധനുഷ (28), തിരുവനന്തപുരം കുണ്ടുകുളം സ്വദേശി അക്ഷയ് േഗായൽ (24) എന്നിവരും തമിഴ്നാട് എം.എൽ.എയും ഡി.എം.കെ നേതാവുമായ വൈ. പ്രകാശിെൻറ മകൻ കരുണസാഗർ പ്രകാശ് (28), കരുണസാഗറിെൻറ ഭാര്യ സി. ബിന്ദു (28), ‍സുഹൃത്തുക്കളായ ഇഷിത (21), ഉത്സവ് (25), രോഹിത് ലാദ് വ (23) എന്നിവരുമാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 1.30ഒാടെ ബംഗളൂരു കോറമംഗലയിലെ 80 ഫീറ്റ് റോഡിൽ മംഗള കല്യാണ മണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്. ഹൊസൂരിലെ സഞ്ജീവനി ബ്ലൂ മെറ്റൽസിെൻറ പേരിലുള്ള ഒൗഡി ക്യൂ-3 എന്ന ആഡംബര കാറാണ് അപകടത്തിൽപ്പെട്ടത്. കോറമംഗല ഫോറം മാൾ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അമിത വേഗതയിൽ പോകുകയായിരുന്ന കാറിന്‍റെ നിയന്ത്രണം നഷ്​​ടപ്പെട്ട് നടപ്പാതയിലെ കുറ്റികൾ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് പഞ്ചാബ് നാഷനൽ ബാങ്കിെൻറ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പിന്നോട്ടു തെറിച്ചുവന്നു.

രാത്രിയിൽ കരുണസാഗറും സുഹൃത്തുക്കളും നഗരത്തിൽ ഉല്ലാസ യാത്രക്ക് ഇറങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്ന ആറു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. കാർ പൂർണമായും തകർന്നു. അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന കാറിലാണ് ഏഴ്പേർ സഞ്ചരിച്ചിരുന്നത്. രാത്രി കർഫ്യൂ നിലനിൽക്കെയാണ് സുഹൃത്ത് സംഘം കാറിൽ നഗരത്തിലൂടെ സഞ്ചരിച്ചത്.

ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും എയർബാഗുകൾ പ്രവർത്തിച്ചില്ലെന്നും പൊലീസ് പറഞ്ഞു. സെൻറ് ജോൺസ് ആശുപത്രിയിൽ പോസ്​റ്റ്്മോർട്ടം നടത്തിയശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags:    
News Summary - Seven people, including a Malayalee doctor, were killed in a car accident in Bangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.