ഗാന്ധിനഗർ: ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളടക്കം ഏഴുപേരെ കാണാതായി. നർമദ നദിയുടെ പൊയ്ച്ച ഭാഗത്ത് ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫ് സംഘവും മുങ്ങൽ വിദഗ്ധരും പൊലീസും സ്ഥലത്തുണ്ട്.
ഭരത് ബദാലിയ (45), അർണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യൻ ജിഞ്ജല(7), ഭാർഗവ് ഹാദിയ(15), ഭവേഷ് ഹാദിയ( 15) എന്നിവരെയാണ് കാണാതായത്. സൂറത്തിൽ നിന്നും വന്ന തീർത്ഥാടക സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. സൂറത്തിൽ നിന്നും വാടോദരയിൽ നിന്നും കൂടുതൽ ദൗത്യ സംഘങ്ങൾ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
അതേസമയം നർമദ ജില്ലാ ഭരണകൂടം നർമദ നദിയിൽ ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു . പക്ഷെ ഇപ്പോഴും ലൈസൻസ് ഇല്ലാതെ ധാരാളം ബോട്ടുകൾ ഓടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.